സ്മൃതി ഇറാനി ഡല്‍ഹി രാഷ്ട്രീയത്തിലേക്ക്‌

ഡല്‍ഹി: ബി.ജെ.പി മുന്‍ എം.പി സ്മൃതി ഇറാനി ഡല്‍ഹി രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി കേന്ദ്രീകരിച്ചുളള അവരുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് തുടക്കമിട്ടത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ സ്മൃതി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പ്രവചിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ ജനിച്ച വളര്‍ന്ന അവര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ സജീവമാണ്.

അമേഠിയിലെ തോല്‍വിക്കുശേഷം കുറച്ചുകാലം നിശ്ശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡല്‍ഹിയില്‍ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി. അംഗത്വപ്രചാരണത്തില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ 14 ജില്ലകളില്‍ ഏഴിടത്ത് സ്മൃതിയുടെ മേല്‍നോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *