കൊല്‍ക്കത്തയിലെ ആര്.ജി കര് മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു.
സംസ്ഥാനത്തും വിവിധ മെഡിക്കല്‍ കോളജുകളിലടക്കം ഡോക്ടര്‍മാര്‍ സമരത്തിലാണ്.
ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗം, ലേബര്‍ റൂം, വാര്‍ഡ് എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുക. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകളും നടത്തും. തീയതി കൊടുത്ത മറ്റ് ശസ്ത്രക്രിയകളൊന്നും നടത്തില്ല.