ലഖ്നോ: വാരണാസിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെട്ട സബര്‍മതി എക്സ്പ്രസ് പാളംതെറ്റി. 22 കോച്ചുകളാണ് പാളം തെറ്റിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കാണ്‍പൂരിനും ബിംസെന്നും ഇടക്കുവെച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.
എന്‍ജിന്‍ ട്രാക്കിലുണ്ടായിരുന്ന വസ്തുവില്‍ തട്ടിയാണ് കോച്ചുകള്‍ പാളം തെറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ കാണ്‍പൂരിലേക്ക് എത്തിക്കുന്നതിനായി റെയില്‍വേ പ്രത്യേക ബസ് അയച്ചിട്ടുണ്ട്. കാണ്‍പൂരിലെത്തി അവിടെ നിന്നും യാത്രക്കാര്‍ക്ക് അഹമ്മദാബാദിലേക്കുള്ള യാത്ര തുടരാവുന്നതാണെന്നും റെയില്‍വേ അറിയിച്ചു.
ഭാരമേറിയ വസ്തു എന്‍ജിന് മുന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് റെയില്‍വേക്ക് മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിനിന്റെ മുന്‍ഭാഗത്തുള്ള ലോഹഭാഗം ഇടിയില്‍ വളഞ്ഞുപോയെന്നും ലോക്കോ പെലറ്റ് പറഞ്ഞു. ട്രെയിന്‍ പാളം തെറ്റിയത് മൂലം നിരവധി ട്രെയിനുകള്‍ വൈകുകയാണ്.