ബാഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഗവര്‍ണറുടെ നടപടി. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം.
‘ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരം, മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന അഭ്യര്‍ത്ഥനയില്‍ കോംപീറ്റന്റ് അതോറിറ്റിയുടെ തീരുമാനത്തിന്റെ പകര്‍പ്പ് ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ നിവേദനങ്ങളില്‍ പരാമര്‍ശിക്കുന്നു,’ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.