കൊച്ചി: എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ തീരുമാനമായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോറന്‍സിന്റെ മകള്‍ ആശയുടെ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ആശ ലോറന്‍സിന്റെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേട്ടിരുന്നു. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ മക്കള്‍ മാത്രമേ വിറ്റ്‌നസ് ഉണ്ടായിരുന്നുള്ളൂ എന്ന് ആശ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇവരല്ലാതെ മറ്റ് രണ്ടുപേരാണ് വിറ്റ്നസായി ഹാജരായതെന്നും ഒരു മകള്‍ അഫിഡവിറ്റ് പിന്‍വലിക്കുകയും ചെയ്തതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കിയ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.