ബംഗളൂരു: മുഡ ഭൂമി കുംഭകോണ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നടപടി ഭരണഘടന വിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണറുടെ നടപടി രാഷ്ട്രിയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധം മാത്രമല്ല, നിയമ വിരുദ്ധവുമാണ്. മന്ത്രിസഭയും പാര്‍ട്ടി ഹൈകമാന്‍ഡും എം.എല്‍.എമാരും എം.എല്‍.സിമാരും ലോക്സഭ, രാജ്യസഭ എം.പിമാരും എനിക്കൊപ്പമാണ്’ -സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവര്‍ണറുടെ നടപടി ഭരണഘടന പദവിയുടെ ദുരുപയോഗമാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.