തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം മടക്കി കോടതി. സ്വാമി ഗംഗേസാനന്ദയെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മടക്കിയത്.കേസ് ആദ്യം അന്വേഷിച്ചത് പേട്ട പോലീസാണ്. അന്ന് തയ്യാറാക്കിയ സീന്‍ മഹസര്‍ അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.
2017 മേയ് 19-നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ട സംഭവമുണ്ടാകുന്നത്. സ്വാമിയെ അക്രമിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ് ഗംഗേശാനന്ദ കഴിഞ്ഞിരുന്നത്. ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ അക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗംഗേശാനന്ദയ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്.