കോഴിക്കോട്; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. വടകര ബ്ലോക്ക് കമ്മിറ്റിയാണ് ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്.. ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററില്‍ പറയുന്നു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനായി ഡിവൈഎഫ്‌ഐ വടകരയില്‍ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് ആരോപിച്ച് റിബേഷ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.