മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീല്‍ പറയുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും അങ്ങനെ പറയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നതാണ് ജലീല്‍ എം.എല്‍.എയുടെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും പി.എം.എ സലാം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രമല്ല, കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ നിലനില്പിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാന്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നില്‍ സ്വാര്‍ഥ താല്പര്യവും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തലുമാണെന്നും പി.എം.എ. സലാം ആരോപിച്ചു.