തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭ തുടരുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള ഒരു മാറ്റം മാത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
‘അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത് പ്രതിപക്ഷത്തെ ഭയന്നാണെന്ന് വ്യക്തമാണ്. ഇതൊരു തരത്തിലുള്ള പ്രഹസനമാണ്. കഴിഞ്ഞ 32 ദിവസവും സ്ഥാനത്ത് തുടര്‍ന്നു, ഇനിയും വളരെ പ്രധാനപ്പെട്ട സ്ഥാനത്തു തന്നെ ഇരിക്കുകയാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ആനുപാതികമായിട്ടുള്ള നടപടിയല്ല ഉണ്ടായിരിക്കുന്നത്.’- വി.ഡി സതീശന്‍ പറഞ്ഞു.