തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്താണ് ബലാത്സംഗം ചെയ്തത്.പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
കഴക്കൂട്ടം സ്വദേശി ദീപുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.