ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായിയെന്നാണ് യോഗത്തില്‍ രാഹുലിന്റെ പ്രതികരണം. തോല്‍വിയുടെ കാരണം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ബെന്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.