ഒരു പിആര്‍ ഏജന്‍സിയെയും നിയോഗിച്ചിട്ടില്ല ; നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയേഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ഹിന്ദു പത്രത്തിന്റെ പ്രതിനിധിക്കാണ് അഭിമുഖം നല്‍കിയത്.
ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ഒരിക്കലും വേണ്ടി വന്നിട്ടില്ലെന്നും വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളം. കേരളം വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ദ ഹിന്ദു പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്ത് പിആര്‍ ഏജന്‍സി പ്രതിനിധി ഒപ്പം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *