തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ ആവേശം പുനഃരധിവാസത്തില്‍ കാണുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
200 മില്ലീമീറ്റര്‍ മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടം മാറി. പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. എന്നാല്‍ 229 കോടി അടിയന്തരസഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നാണ് വയനാട്ടുകാര്‍ ചോദിക്കുന്നത്.
ദുരിതബാധിതര്‍ കടക്കെണിയിലാണ്.വായ്പാ ബാധ്യതകളില്‍ തീരുമാനം ആയിരിട്ടില്ല.അവര്‍ വലിയ പ്രയാസം നേരിടുകയാണ്.വൈകാതെ തന്നെ പുനഃരധിവാസം നടപ്പാക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.