തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കരയില്‍ കെ. ബാലകൃഷ്ണനും വയനാട്ടില്‍ നവ്യാ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറും മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് നവ്യാ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തിലെ എന്‍ഡിഎ സ്ഥനാര്ഥിയുമായിരുന്നു.