അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും പിന്‍വലിച്ചാലും ഒരു കുഴപ്പവുമില്ല ;ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല;പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചേലക്കരയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആവശ്യത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.ചേലക്കരയില്‍ അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും പിന്‍വലിച്ചാലും ഒരു കുഴപ്പവുമില്ല. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്‍വലിച്ചാല്‍ മതി. എന്നാല്‍ പ്രത്യുപകാരമെന്ന നിലയിലുള്ള ഒരു ഉപാധിയും സ്വീകാര്യമല്ലെന്നും യു.ഡി.ഫിനെ കളിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്നും അതിന് പകരമായി ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നുള്ള ഉപാധി അന്‍വര്‍ മുന്നോട്ട് വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *