എഡിഎമ്മിന്റെ മരണം;പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം ദിവ്യയ്ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാകുമെന്നും അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തില്‍ പരാതി ഉയര്‍ന്നതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ ഒഴിവാക്കിയിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *