തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയില്‍ മാന്യമായ ഒരു തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതിക്കുവേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. ഇന്ന് അതു ശരിയാണെന്ന് തെളിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് ഡബ്ല്യു.സി.സിയുടെ അടുത്ത ചുവടുവെപ്പാണ്. സിനിമ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് സിനിമ ചരിത്രത്തില്‍ ഇതാദ്യമായാണെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ കുറിച്ചു.
”മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. എന്നാല്‍, നക്ഷത്രങ്ങള്‍ മിന്നിമറയുകയോ ചന്ദ്രന് മനോഹരമായി കാണപ്പെടുകയോ ചെയ്യുന്നില്ലെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ പഠനം നല്കുന്ന മുന്നറിയിപ്പ് ഇതാണ്: നിങ്ങള്‍ കാണുന്നത് വിശ്വസിക്കരുത്, ഉപ്പും കാണാന്‍ പഞ്ചസാര പോലെയാണ്” എന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മുഖവുരയോടെയാണ് ഡബ്ല്യു.സി.സിയുടെ കുറിപ്പ്.
മാധ്യമങ്ങളോടും വനിതാ കമീഷനോടും കേരളത്തിലെ ജനങ്ങളോടും വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടര്‍നടപടികള്‍ക്കും പിന്തുണക്കും വിമന്‍-ഇന്‍ സിനിമ കലക്ടിവ് നന്ദി
യും രേഖപ്പെടുത്തി.