കോഴ ആരോപണം കെട്ടിചമച്ച കഥ; സമഗ്ര അന്വേഷണം വേണം : തോമസ് കെ. തോമസ്‌

തിരുവനന്തപുരം: കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണം കെട്ടിചമച്ച കഥയാണെന്നും തോമസ് കെ. തോമസ്. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും തോമസ് കെ. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചു എന്നും മുഖ്യമന്ത്രിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി രാജു പറഞ്ഞത് നിയമസഭ ലോബിയില്‍ വെച്ച് സംസാരിച്ചെന്നാണ്. നിയമസഭ ലോബിയാണോ 100 കോടിയുടെ വാഗ്ദാനം നല്‍കാനുള്ള സ്ഥലം? ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജുവാണ്. അദ്ദേഹത്തിന് വൈരാഗ്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും തോമസ്.കെ.തോമസ് പറഞ്ഞു.ആരോപണങ്ങള്‍ക്ക് കോവൂര്‍ കുഞ്ഞുമോന്‍ ശക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും വാ അടയാന്‍ ആ ഒരു മറുപടി മതി. തോമസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *