ഡല്‍ഹി; കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തില്‍ പൊലീസ് എന്തുചെയ്യുകായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
കൊലപാതകം നടന്ന ആശുപത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ വരെ ശ്രമമുണ്ടായി. പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.
രാജ്യത്തുടനീളം ആശുപത്രികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.