നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് വന്‍ അപകടം. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. നിലവില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്

ഗുരുതര പൊള്ളലേറ്റവര്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലാണ് ചികിത്സയിലുള്ളത്.

പരിക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, സഞ്ജീവനി ആശുപത്രി, കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രി, കാഞ്ഞങ്ങാട് അരിമാലാ ആശുപത്രി, മിംസ് കണ്ണൂര്‍, മിംസ് കോഴിക്കോട്, കെ.എ.എച്ച് ചെറുവത്തൂര്‍, കാഞ്ഞങ്ങാട് മണ്‍സൂര്‍ ആശുപത്രി, എ.ജെ മെഡിക്കല്‍ കോളജ്, ദീപ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സയിലുണ്ട്.

തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയില്‍ തീപ്പൊരി വീണാണ് സ്‌ഫോടനമെന്ന് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *