മലപ്പുറം : പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ടു. പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവര്‍ഗ നഗറിലാണ് ശബ്ദം കേട്ടത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയില്‍ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകള്‍ക്ക് വിളളല്‍ വീണതായി പരിശോധനയില്‍ കണ്ടെത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.