പി.പി ദിവ്യ വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.

രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.

കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ.

Leave a Reply

Your email address will not be published. Required fields are marked *