ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.
കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജര്‍ ആക്രമണം നടത്തിയത്.ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. എല്ലാ കനേഡിയന്‍ പൗരന്മാര്ക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ട്.
സംഭവത്തിന്റെ വിഡിയോ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഒരു സംഘമാളുകള്‍ വടികളുമായി വിശ്വാസികളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടുവെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന് അധികൃതര്‍ പറഞ്ഞു.