വാഷിങ്ടണ്‍:യു.എസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നേറുന്നു 162 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. കമല ഹാരിസിന് 99 വോട്ടും ലഭിച്ചു.
ഫലം വന്നുതുടങ്ങിയ 14 സ്റ്റേറ്റുകളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതിടത്ത് കമലാ ഹാരിസും ജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.
നിലവില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍ പറയുന്നത്.