മുംബൈ: പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് തോത് 151-ല്‍ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇത് അനാരോഗ്യകരമായ അളവ് ആണെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തില്‍ പെടുന്നു. ബുധനാഴ്ച സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങള്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തി.