മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉമര്‍ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് നോട്ടീസ് നല്‍കിയത്.
മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം.