എ.ഡി.എമ്മിന്റെ മരണം ; പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയാന്‍ ഇന്നേക്ക് മാറ്റിവെച്ചത്.

കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ .

അതേസമയം, കഴിഞ്ഞ ദിവസം പിപി ദിവ്യക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ചു. പി പി ദിവ്യ ഇനി സിപിഐഎം അംഗം മാത്രം ആകും

Leave a Reply

Your email address will not be published. Required fields are marked *