വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി.
പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുക, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ഘടന കൈകാര്യം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന ജോലി.
രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളില്‍ തന്നെ വിജയത്തിലേക്ക് നയിച്ച വ്യക്തിയാണ്. സൂസി രാജ്യത്തിന് അഭിമാനമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ അക്ഷീണം ജോലിചെയ്യാന്‍ സൂസിക്ക് കഴിയും. യു.എസ് ചരിത്രത്തിലാദ്യമായി ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത എന്ന നിലയില്‍ സൂസിക്ക് നല്കുന്ന വലിയ ബഹുമതിയാണ് ഈ നിയമനമെന്നും ട്രംപ് പറഞ്ഞു.