പാലക്കാട് : ട്രോളി കളളപ്പണ വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നത. ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
പാലക്കാട്ടെ പെട്ടി ചര്‍ച്ച നിര്‍ത്തണമെന്ന് എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചര്‍ച്ച ചെയ്യണ്ടേത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കില്‍ ഇഡിയും പൊലീസും അന്വേഷിക്കണം . പെട്ടി ചര്‍ച്ച എല്‍ഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
കൃഷ്ണദാസിന്റെ പ്രസ്താവന തള്ളിയ സുരേഷ് ബാബു, കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും വിശദീകരിച്ചു.