മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴുപ്പിക്കേണ്ട സാഹചര്യമില്ല ; വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അത്തരമൊരു സാഹചര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.

ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ സമരം നടത്തി പാരമ്പര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാര്‍. കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇടപെടല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *