ഉപതെരഞ്ഞെടുപ്പ് ;ചേലക്കരയില്‍ റെക്കോഡ് പോളിങ്, വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

ചേലക്കര/വയനാട്: വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. ചേലക്കരയില്‍ പോളിങ്ങ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. ചേലക്കരയില്‍ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച് 72.77 ശതമാനം ആണ് പോളിങ്.

ചേലക്കര മണ്ഡലത്തില്‍ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചുരുക്കം ബൂത്തുകളില്‍ രാവിലെ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം പോളിങ് കുറച്ച് സമയം തടസപ്പെട്ടു.

വയനാട്ടില്‍ പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ചേലക്കരയിലെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *