കൊച്ചി: പോക്സോ കേസില്‍ മലയാളി യൂട്യൂബര്‍ വി.ജെ മച്ചാന് എന്ന ഗോവിന്ദ് അറസ്റ്റില്‍. 16 കാരിയുടെ പരാതിയില്‍ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.