ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിനിമ – സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്കുമാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മലയാള സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു. ഹൈക്കോടതി പരാമര്‍ശം അതിന് കൂടുതല്‍ സഹായകരമാകും. പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമായിരുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും എ കെ ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *