കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
നവംബര്‍ നാലിന് നാവിന് തരിപ്പും കാലിന് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തുന്നത്. മരുന്ന് നല്കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. വേദന അസഹ്യമായതിനെ തുടര്‍ന്ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാല്‍, വേദനയുടെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍ മാനസിക രോഗത്തിനാണ് ചികിത്സ നല്‍കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
വൈകിയാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.