ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ് ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ആരംഭിച്ചു.38 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനെത്തും.
മഹാരാഷ്ട്രയില്‍ ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) സഖ്യം മഹാവികാസ് അഘാടിയയും തമ്മിലാണ് പ്രധാന പോരാട്ടം. വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും.
ജാര്‍ഖണ്ഡില്‍ ബിജെപി വിജയപ്രതീക്ഷവെച്ചുപുലര്ത്തുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ദ് സോറന്, ഭാര്യ കല്പന സോറന്, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകളുള്പ്പെടുന്നതിനാല് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്. 1.23 കോടി വോട്ടര്‍മാരാണ് അവസാനഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. 14,000ത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.