ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ക്രൂരമായ കൊലപാതകം.മല്ലിപ്പട്ടണം സ്വദേശി എം. രമണി (26) ആണ് മരിച്ചത്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. മല്ലിപ്പട്ടണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തമിഴ് ടീച്ചറായിരുന്നു. സംഭവത്തില്‍ പ്രതി എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ക്ലാസെടുക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മദന്‍ കത്തി ഉപയോഗിച്ച് ടീച്ചറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ രമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലു രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.