പാലക്കാട്: മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും സതീശന് ആരോപിച്ചു.
‘വര്‍ഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിച്ചു. സിപിഐയും, ഇലക്ഷന് കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. പക്ഷേ മന്ത്രി രാജേഷ് അറിഞ്ഞു. അദ്ദേഹം അറിഞ്ഞാണ് പരസ്യം നല്‍കിയത്. ഹീനമായ തരത്തിലുള്ള വര്‍ഗീയത പ്രചരിപ്പിക്കുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് പരസ്യം തന്നെ’എന്നും സതീശന് പറഞ്ഞു.
വര്‍ഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേല്‍പ്പിച്ചു. പാലക്കാട്ടെ വോട്ടര്‍മാര്‍ ഇതിന് തിരിച്ചടി നല്‍കും. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.