വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 2024 ആഗസ്റ്റിലാണ് സംഭവം. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
2024 ആഗസ്റ്റ് 13ന് മുഖ്യപ്രതി വിദ്യാര്‍ഥിനിയെ വിശാഖപട്ടണത്തെ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തത്.
പ്രതികള്‍ പെണ്‍കുട്ടിയുടെ കാമുകന് വംശിയും അയാളുടെ മൂന്ന് സുഹൃത്തുക്കളുമാണെന്ന് തിരിച്ചറിഞ്ഞു. വംശിയും പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ 18ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും പിതാവ് രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പീഡനവിവരം വീട്ടുകാരുമായി പങ്കുവെച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.