മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടനും അധ്യാപകനുമായ മുക്കണ്ണ് അബ്ദുള്‍ നാസര്‍ (നാസര്‍ കറുത്തേനി) അറസ്റ്റില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, രക്ഷിതാക്കള്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
സംഭവത്തില്‍, നാസറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ക്ക് ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച വ്യക്തിയാണ് പ്രതി. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്.