മൂന്ന് വയസുകാരിയെ കൊന്ന് മൃതദേഹം കത്തിച്ചു; ബന്ധു പിടിയില്‍

മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ കാണാതായ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

താനെയിലെ ഉല്ലാസ് നഗറിലെ വീട്ടില്‍ നിന്ന് ഈ മാസം 18നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാവിന്റെ പരാതിയില്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിലുളള മൃതദേഹം കണ്ടെടുത്തത്.

സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് 30കാരന്‍ കുറ്റം സമ്മതിച്ചത്. താന്‍ മനഃപൂര്‍വം കൊലപാതകം നടത്തിയതല്ലെന്നും പ്രതി മൊഴി നല്‍കി. പെണ്‍കുട്ടിയുമായി കളിച്ചുക്കൊണ്ടിരുന്നപ്പോള്‍ തമാശയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ അടുക്കളയിലെ സ്ലാബിലിടിച്ചാണ് കുട്ടി മരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സത്യം പുറത്തുവരാതിരിക്കാനാണ് കുട്ടിയുടെ മൃതദേഹം തീയിട്ട് അടുത്തുളള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്ന് യുവാവ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *