മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതിക്ക് മുന്നേറ്റം. മഹാരാഷ്ട്രയില്‍ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറില്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
145 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ഭരണംപിടിക്കാന്‍ ആവശ്യമുള്ളത്.
ലീഡ് നിലയില്‍ ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നൂറോളം സീറ്റുകളിലാണ് ബി.ജെ.പി. മുന്നേറ്റം. നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ ദേവേന്ദ്ര ഫഡ്നവിസ്, കോപ്രി-പാഛ്പഖഡിയില്‍ ഏക്നാഥ് ഷിന്ദേ, ബാരാമതിയില്‍ അജിത് പവാര്‍, എന്നിവര്‍ ലീഡ് ചെയ്യുകയാണ്.