തിരുവനന്തപുരം : വയനാട്ടില്‍ കുതിച്ചുയര്‍ന്ന് പ്രിയങ്ക ഗാന്ധി. ചേലക്കരയില്‍ ചേലോടെ പ്രദീപ്, പാലക്കാട് മറിഞ്ഞ് വോട്ട് നില. വയനാട് പ്രിയങ്ക ഗാന്ധിയും ചേലക്കര യു ആര് പ്രദീപും വിജയമുറപ്പിക്കുമ്പോള്‍ പാലക്കാട് ആരെന്നതില്‍ ആകാഷയോടെ ഉറ്റുനോക്കുകയാണ് കേരളം.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി രണ്ട ലക്ഷത്തിലേക്ക് കുതിക്കുമ്പോള്‍. ചേലക്കരയില്‍ യു ആര് പ്രദീപ് എട്ടായിരം മുകളില്‍ ലീഡ് നിലനിര്‍ത്തുന്നു.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.