പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്. പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ ഒരു നായര്‍ക്കും വാര്യര്‍ക്കും പങ്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.
ഈ തോല്‍വി ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും.
2026 ല്‍ പാലക്കാട് മണ്ഡലം ബിജെപി പിടിക്കും.ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്.ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു
വിജയിച്ച രാഹുലിന് ആശംസകളും അദ്ദേഹം നേര്‍ന്നു.