കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കടുത്ത നടപടികളിലേക്ക്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശം നല്‍കി.
ബിഎന്‍ഡബ്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് കണ്ടെത്തല്‍. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെ ആഡംബര സൗകര്യങ്ങളുമുണ്ടെന്നും കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകും.
വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച മലപ്പുറം ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിന്റെ തുടര്‍ച്ചയായിരിക്കും വിജിലന്‍സ് അന്വേഷണം.ഏഴാം വാര്‍ഡില്‍ 42 ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരമാണ് എന്നാണ് കണ്ടെത്തിയത്.