ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ് ; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയില്‍.കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും.

കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്.

ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്സ് സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *