കോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി

കോഴിക്കോട്: എരഞ്ഞിപാലത്തെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. പ്രതി അബ്ദുല്‍ സനൂഫിനെ ചെന്നൈ ആവഡിയില്‍ വച്ചാണ് പിടികൂടിയത്. സനൂഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പിറ്റേദിവസം പോലീസ് സ്ഥിരീകരിക്കുകയുംചെയ്തു. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനം വിട്ട അബ്ദുല്‍ സനൂഫിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കുകയായിരുന്നു.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *