കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.
കളക്റ്ററേറ്റിന് മുന്പില് വെച്ച ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
സ്ഥലത്ത് സമരം നടത്തുകയായിരുന്ന എന്‍ജിഒ യൂണിയന് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും വാക്ക് തര്‍ക്കമുണ്ടായിരുന്നു. വാക്ക് തര്‍ക്കത്തിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ വേണ്ടിയും പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അമല്‍ ജോയ്, അരുണ്‍ദേവ്, ജംഷീര്‍ പള്ളിവയലിന് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.