തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്. പാര്‍ട്ടിമാറ്റം സംബന്ധിച്ച് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മധു അറിയിച്ചു.
കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.എം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയര്‍ന്നിരുന്നു.