ഊട്ടി: കൂനൂര്‍- ഊട്ടി ദേശീയപാതയിലെ കേത്തിയിലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ലഡ്ല ജോര്‍ജസ് ഹോം സ്‌കൂളിനും മെഡിക്കല്‍ കോളജ് ആശുപത്രിക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പരിസരം മുഴുവന്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 530 ഓളം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഊട്ടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. മെഡിക്കല്‍ കോളജില്‍ 600 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.